കണ്ണൂർ: സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നേദ്യ രാജേഷ് ആണ് മരിച്ചത്. തലകീഴായി മറിഞ്ഞ ബസിനടിയിൽ പെട്ടാണ് വിദ്യാർഥിനി മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടാകുന്നത്.
കുറുമാത്തൂർ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ വളക്കൈ പാലത്തിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട ബസ് തലകീഴായി കറങ്ങി വീഴുകയായിരുന്നു. അപകടത്തിൽ 14 വിദ്യാർഥികൾക്ക് പരിക്കേറ്റു. വിദ്യാർഥികളെ തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി.