ന്യൂഡല്‍ഹി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ മലയാളി ബ്രാഹ്മണർക്കായി പരിമിതപ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. ഹൈക്കോടതി വിധി ചോദ്യംചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്‍കി.
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഇടപെട്ട് സുപ്രീംകോടതി; മലയാളി ബ്രാഹ്മണ സംവരണത്തില്‍ സർക്കാരിന് നോട്ടീസ് - Sabarimala Melshanti reservation - SABARIMALA MELSHANTI RESERVATION
ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ മലയാളി ബ്രാഹ്മണർക്കായി പരിമിതപ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
![ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഇടപെട്ട് സുപ്രീംകോടതി; മലയാളി ബ്രാഹ്മണ സംവരണത്തില്‍ സർക്കാരിന് നോട്ടീസ് - Sabarimala Melshanti reservation RESERVATION SABARIMALA MELSHANTI SUPREME COURT SABARIMALA ശബരിമല മേല്‍ശാന്തി നിയമനം സുപ്രീംകോടതി ശബരിമല ബ്രാഹ്മണ സംവരണം](https://etvbharatimages.akamaized.net/etvbharat/prod-images/09-08-2024/1200-675-22165089-thumbnail-16x9-sabarimala-sc.jpg)
Representative Image (ETV Bharat)
Published : Aug 9, 2024, 3:38 PM IST
ശബരിമല മേൽശാന്തി നിയമനം മലയാളി ബ്രാഹ്മണർക്കായി സംവരണം ചെയ്‌തത് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ അവർണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എൽ സിജിത്ത്, പി ആര്‍ വിജീഷ് എന്നിവർ സമർപ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. നിയമ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫസർ ഡോ. മോഹൻ ഗോപാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.