കേരളം

kerala

ETV Bharat / state

'ഇക്കുറി കാസര്‍കോട് താമര വിരിയും'; ബിജെപി പാളയത്തില്‍ ആവേശമായി സവിത ടീച്ചര്‍ - Bjp Campaign

എഴുപത്തഞ്ചാം വയസിലും ആറാം വയസിന്‍റെ ആവേശമാണ് സവിത ടീച്ചര്‍ക്ക്. എബിവിപിയില്‍ തുടങ്ങി ബിജെപിയിലെത്തിയ രാഷ്ട്രീയ ആവേശമാണ് സവിത ടീച്ചര്‍.

70 year old  Savitha teacher  Election  campaign
Savitha Teacher is very active in election campaign at her 70s

By ETV Bharat Kerala Team

Published : Mar 14, 2024, 4:49 PM IST

Updated : Mar 14, 2024, 5:10 PM IST

ഒരുകയ്യിൽ പോസ്റ്ററും മറുകയ്യിൽ മൈദയും,പ്രായം തളർത്താത്ത തെരഞ്ഞെടുപ്പ് ആവേശവുമായി സവിത ടീച്ചർ

കാസർകോട്:പ്രായം 75 ആയെങ്കിലും യുവത്വത്തിന്‍റെ പ്രസരിപ്പാണ് സവിത ടീച്ചർക്ക്. തെരഞ്ഞെടുപ്പ് എത്തിയതോടെ ഓടി നടന്ന് സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലാണ് ടീച്ചര്‍(Savitha Teacher). ടീച്ചറുടെ ആവേശം കണ്ട് വനിതാ പ്രവർത്തകരും ഒപ്പം കൂടി.സ്ഥാനാർഥി ആരായാലും ടീച്ചർക്ക് പ്രശ്‌നമല്ല(Election Campaign). ബിജെപിയാണ് തന്‍റെ പാർട്ടി എന്നും പാർട്ടിക്ക് വേണ്ടിയാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും സവിത പറയുന്നു(70 year old).

കാസർകോട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ വിദ്യാനഗറിലെ ചിന്മയ കോളനിയിലെ വീട്ടിൽ നിന്ന് രാവിലെ തന്നെ മൈദയും പോസ്റ്ററുമായി ടീച്ചര്‍ ഇറങ്ങും. കവലകളിലും സമീപത്തും പോസ്റ്റർ ഒട്ടിക്കും. പിന്നെ നാട്ടുകാരോട് കുശാലാന്വേഷണം. അപ്പോഴേക്കും പ്രവർത്തകർ എത്തും. പിന്നെ അവർക്കൊപ്പമാണ് യാത്ര.

വീടുകൾ കയറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം. ആറാം വയസുമുതൽ താൻ പ്രവർത്തകയാണെന്നു സവിത ടീച്ചർ പറയുന്നു. അന്നും കൊടിപിടിച്ചു നടന്നിട്ടുണ്ട്. 1978 കൗൺസിലർ ആയിരുന്നു സവിത. 2015 മുതൽ തുടർച്ചയായി 10-ാം വാർഡ് കൗൺസിലർ ആണ്. ബിഇഎം ഹയർ സെക്കന്‍ററി സ്‌കൂളിലെ പ്രധാന അധ്യാപികയായിട്ടാണ് വിരമിച്ചത്. ഏറ്റവും നല്ല അധ്യാപികയ്ക്ക് ഉള്ള ദേശീയ അവാർഡും സവിതയെ തേടി എത്തിയിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ എബിവിപിയുടെ സജീവ പ്രവർത്തകയും ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം കാസർകോട് മണ്ഡലത്തിൽ സജീവമാകുകയാണ്. എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വിനിയും എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണനും യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു കഴിഞ്ഞു. വോട്ടർമാരെ പരമാവധി നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.

Last Updated : Mar 14, 2024, 5:10 PM IST

ABOUT THE AUTHOR

...view details