കേരളം

kerala

ETV Bharat / state

വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ - സന്തോഷ് മാധവന്‍ അന്തരിച്ചു

ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലായിരുന്ന വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു

Santhosh Madhavan passed away  godman Santhosh Madhavan  Controversial Swami  സന്തോഷ് മാധവന്‍ അന്തരിച്ചു  വിവാദ സ്വാമി സന്തോഷ് മാധവന്‍
Santhosh Madhavan passed away

By ETV Bharat Kerala Team

Published : Mar 6, 2024, 2:14 PM IST

ഇടുക്കി :വിവാദ സ്വാമി സന്തോഷ് മാധവന്‍ (50) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വയം സന്ന്യാസപരിവേഷം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തിതീരം എന്ന സന്ന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവന്‍ ജീവിച്ചിരുന്നത്. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്‍റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്‍റ്‌ ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് നാടുവിടുകയായിരുന്നു.

ശേഷം എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇത് ജീവിതത്തില്‍ വഴിത്തിരിവായി. സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ 40 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ച് ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008ല്‍ നല്‍കിയ പരാതിയിലൂടെയാണ് ഇദ്ദേഹത്തിന്‍റെ വഞ്ചനകള്‍ പുറംലോകം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

2009 മെയ് 20 ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസില്‍ 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. രണ്ട് കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഇയാളുടെ ഫ്ലാറ്റ് പരിശോധിച്ചപ്പോള്‍ കടുവത്തോല്‍ ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിരുന്നു.

ABOUT THE AUTHOR

...view details