പത്തനംതിട്ട : തിരുവാഭരണ ഘോഷയാത്ര ഈ മാസം 12ന് ഉച്ചക്ക് പന്തളത്ത് നിന്ന് പുറപ്പെടും. നട തുറന്നത് മുതൽ രാവിലെ 10 മണിവരെ 35188 പേർ ദർശനം നടത്തി. മകരവിളക്കിന് ഏഴ് ദിവസം മാത്രം ശേഷിക്കെ വലിയ ഭക്തജനത്തിരക്കിലാണ് സന്നിധാനം. രാവിലെ 9മുതൽ 10വരെ 4000 തീർഥാടകർ ദർശനം നടത്തി.
ശബരീപീഠം മുതൽ 18-ാം പടി കയറാനായി മണിക്കൂറുകൾ കാത്തുനിന്നാണ് തീർഥാടകർ ദർശനം നടത്തുന്നത്. മകര വിളക്ക് തീർഥാടന കാലത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുള്ളതിനാൽ തീർഥാടകർക്ക് തത്സമയ ബുക്കിങ് വഴി മാത്രമാകും ദർശനത്തിനു ഇനി അനുമതി ലഭിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളിൽ ഭക്തരാണ് എത്തുന്നുന്നത്. 11ന് എരുമേലി പേട്ട തുള്ളൽ നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കൽ ശാസ്‌താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. 13നു പമ്പ സദ്യയും വിളക്കും നടക്കും. 14 ന് മകരവിളക്ക് നടക്കും. അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും 14ന് തുടങ്ങും. ജനുവരി 12, 13, 14 തീയതികളില്‍ കൂടുതല്‍ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ നിയന്ത്രണമുണ്ടാകും. 19ന് രാത്രി വരെ തീർഥാടകർക്ക് ദർശനം നടത്താം.
Read more: ഡിജിറ്റൽ തെളിവ് പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എന്‍ പ്രശാന്തിന്‍റെ കത്ത് - N PRASHANT IAS LETTER TO CS