കേരളം

kerala

By ETV Bharat Kerala Team

Published : Mar 29, 2024, 7:35 PM IST

ETV Bharat / state

കാടിന്‍റെ വന്യത കോർത്തിണക്കി സംഗീതയുടെ ചിത്ര പ്രദർശനം; പ്രദര്‍ശിപ്പിക്കുന്നത് 60ഓളം ചിത്രങ്ങള്‍ - Art Exhibition Held in Kozhikode

സംഗീതയുടെ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ. പ്രദർശിപ്പിക്കുന്നത് അറുപതോളം ചിത്രങ്ങൾ.

WILD PHOTOGRAPHY ART EXHIBITION  ART EXHIBITION HELD IN KOZHIKODE  SANGEETA ART EXHIBITION  WILD PHOTOGRAPHER SANGEETHA
Sangeeta's Wild Photography Art Exhibition Was Held in Kozhikode

കാടിന്‍റെ വന്യത കോർത്തിണക്കി സംഗീതയുടെ ചിത്ര പ്രദർശനം

കോഴിക്കോട് :കാടിൻ്റെ നിഗൂഢതകളിൽ ഒളിഞ്ഞിരിക്കുന്ന വന്യതയുടെ വർണ വിസ്‌മയമുണ്ട് സംഗീതയുടെ "എർത്ത് ഹ്യൂസ്" എന്ന ചിത്ര പ്രദർശനത്തിൽ. ചെറുപ്പം മുതൽ കാടും അവിടത്തെ കാഴ്‌ചകളോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ് ഫോട്ടോഗ്രാഫിയിൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത സംഗീതയെ ഈ രംഗത്തേക്ക് എത്തിച്ചത്.

ആറു വർഷം മുമ്പാണ് മൊബൈൽ ഫോട്ടോഗ്രാഫിയിലൂടെ വർണ ചിത്രങ്ങളുടെ ലോകത്തേക്ക് സംഗീത എത്തിയത്. പിന്നെ കാണുന്ന കാഴ്‌ചകളൊക്കെ ചിത്രങ്ങളായി ക്യാമറയിൽ പതിഞ്ഞു. യാത്രകളെ ഇഷ്‌ടപ്പെടുന്ന സംഗീത പോകുന്ന രാജ്യങ്ങളിലെയെല്ലാം കാട്ടിലെ കാഴ്‌ച ചിത്രങ്ങളായി പകർത്തി.

കാടും പക്ഷികളും മൃഗങ്ങളും തുടങ്ങി കാടിനെ ചേർത്ത് പിടിച്ച മനുഷ്യരുടെ ഒരോ ഭാവങ്ങൾ വരെ ചിത്രങ്ങളിൽ പതിഞ്ഞു. കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ചിത്ര പ്രദർശനത്തിൽ അറുപത് ചിത്രങ്ങളുണ്ട് ഒന്നിനൊന്ന് മികച്ചതായി. ആദ്യമായാണ് ഇത്തരത്തിലൊരു ചിത്രപ്രദർശനം നടത്തുന്നത്.

ചിത്രങ്ങളെ ഇഷ്‌ടപ്പെട്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ചിത്രങ്ങൾ നൽകുന്നുമുണ്ട് സംഗീത. ഭർത്താവിനൊപ്പം കഴിഞ്ഞ പതിനഞ്ച് വർഷമായി ഖത്തറിൽ കഴിയുന്ന സംഗീത അവിടുത്തെ മലയാളി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയിലും അംഗമാണ്. നിരവധി പേരാണ് സംഗീതയുടെ ചിത്രകല പ്രദർശനം കാണാൻ കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിൽ എത്തുന്നത്. ഇനിയും വിവിധ നാടുകൾ സന്ദർശിച്ച് ഇതുപോലുള്ള മികച്ച ചിത്രങ്ങൾ പകർത്തി ചിത്ര പ്രദർശനങ്ങൾ നടത്തണമെന്നതാണ് സംഗീതയുടെ ആഗ്രഹം.

Also Read: 'വിശപ്പ് അടങ്ങിയ മുഖങ്ങളാണ് മുന്നോട്ടുള്ള പ്രചോദനം'; തൊഴിലുറപ്പ് ജോലി ചെയ്‌ത് പാവപ്പെട്ടവൻ്റെ വിശപ്പടക്കി വീട്ടമ്മ

ABOUT THE AUTHOR

...view details