പാലക്കാട്:നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടം അപകടവളവിൽ സുരക്ഷാ നടപടികൾ തുടങ്ങി. ശനിയാഴ്‌ച (ഡിസംബർ 14) സ്ഥലം സന്ദർശിച്ച ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിർദേശ പ്രകാരമാണ് നടപടി. അപകടം നടന്ന സ്ഥലത്ത് പാത പരുക്കനാക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയിരിക്കുന്നത്.
ദേശീയപാതാ അതോറിറ്റിയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ചേർന്നാണ് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടിരിക്കുന്നത്. അപകടവളവിൽ ദേശീയപാതാ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, ഗതാഗത വകുപ്പ് എന്നീ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന പരിശോധനയിലാണ് പനയമ്പാടത്ത് സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കുക.