പത്തനംതിട്ട : പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടയിൽ വനത്തിൽ കുടുങ്ങിയ തീർഥാടക സംഘത്തെ എൻഡിആർഎഫും പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള 17 പേരാണ് പുല്ലുമേട് നിന്നു മൂന്നു കിലോമീറ്റർ മാറി കഴുതക്കുഴി എന്ന ഭാഗത്ത് കുടുങ്ങിയത്.
പേശിവലിവ് കാരണം നടക്കാൻ സാധിക്കാതെ വന്ന മൂന്നുപേരിൽ രണ്ടു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
Devotees Visiting Sabarimala Through The Forest Path (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മണ്ഡലകാല ആരംഭത്തിന് ശേഷം ആദ്യമായി ഇന്നലെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. വൈകിട്ട് മൂന്നിന് നട തുറക്കുമ്പോൾ തീർഥാടകരുടെ നിര ഫ്ലൈ ഓവറും തിരുമുറ്റവും വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗർ വരെ നീണ്ടു. ഇന്നലെ വെർച്ച്വൽ ക്യൂ വിൽ ബുക്ക് ചെയ്‌ത 64,722 തീർഥാടകരാണ് ദർശനം നടത്തിയത്.
തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ശബരിമലയില്‍ (ETV Bharat) തമിഴ് മന്ത്രി സന്നിധാനത്ത് :തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ഇന്നലെ ദീപാരാധന തൊഴുതു. രാത്രി 11 ന് നട അടച്ച ശേഷവും ഭക്തർക്ക് പതിനെട്ടാം പടി കയറാൻ അനുവാദം നൽകി.
Also Read:ഭക്തിസാന്ദ്രം ശബരിമല; തീർഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്