കേരളം

kerala

ETV Bharat / state

സന്നിധാനത്ത് ഒരു ചായക്ക് 14 രൂപ; ശബരിമലയിൽ കളക്‌ടർ നിശ്‌ചയിച്ച വിലനിലവാരം ഇങ്ങനെ - SABARIMALA PILGRIMAGE FOOD PRICE

ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചുവെക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും ജനുവരി 25 വരെ നിരോധിച്ചു

District collector  S prem krishnan  price list of food exhibite  Non veg banned
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 13, 2024, 7:52 PM IST

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കലക്‌ടർ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീർഥാടകർക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദർശിപ്പിക്കുന്നത് ജനുവരി 25 വരെ കർശനമാക്കി ജില്ലാ കലക്‌ടർ എസ് പ്രേംകൃഷ്‌ണൻ ഉത്തരവായി.

റോഡുകളുടെ വശങ്ങളിൽ പാചകം ചെയ്യുന്നത് നിരോധിച്ചു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്‌ടർ ഉത്തരവായി.

ഗ്യാസ് സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുളള ഭക്ഷണശാലകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് ജനുവരി 25 വരെ നിരോധിച്ചും ജില്ലാ കലക്‌ടർ ഉത്തരവായി.

മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വിൽപന നടത്തുന്നതും നിരോധിച്ചു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചുവെക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അനധികൃത വഴിയോര കച്ചവടങ്ങൾ നടത്തുന്നത് നിരോധിച്ചു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പമ്പ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിൽ അനധികൃത വഴിയോര കച്ചവടങ്ങൾ നടത്തുന്നത് ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്‌ടർ ഉത്തരവായി.

ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും നിരോധിച്ചു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതൽ അട്ടത്തോട് വരെയുളള തീർഥാടന പാതകളുടെ വശങ്ങളിൽ ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്‌ടർ ഉത്തരവായി.

ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങള്‍, മെഷീൻ ചായ/കോഫി, ബേക്കറി സാധനങ്ങള്‍, ജ്യൂസുകള്‍ എന്നിവയുടെ വില ഏകീകരിച്ച്‌ പത്തനംതിട്ട ജില്ലാ കലക്‌ടർ വില നിശ്ചയിച്ചു.

വെജിറ്റേറിയൻ ആഹാരസാധനങ്ങള്‍

വില ഏകീകരിച്ച്‌ നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ/നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍ ചുവടെ;

  • ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ
  • കാപ്പി 150 മി.ലി, 13 , 12 , 11
  • കടുംകാപ്പി /കടുംചായ 150 മി.ലി, 11,10,9
  • ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10
  • ഇൻസ്റ്റന്‍റ് കാപ്പി (മെഷീൻ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാൻഡഡ്)150 മി.ലി, 21,18,18
  • ഇൻസ്റ്റന്‍റ് കാപ്പി (മെഷീൻ കോഫി)/ബ്രൂ/നെസ്‌കഫേ/കാഫിഡെ/ബ്രാൻഡഡ്) 200 മി.ലി, 24,22,22
  • ബോണ്‍വിറ്റ/ ഹോർലിക്‌സ് 150 മി.ലി, 27,25,26
  • പരിപ്പുവട 40 ഗ്രാം, 16,14,11
  • ഉഴുന്നുവട 40 ഗ്രാം, 16,14,11
  • ബോണ്ട 75 ഗ്രാം, 15,13,10
  • ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) 50 ഗ്രാം, 15,13,10
  • ബജി 30 ഗ്രാം, 13,12,10
  • ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാർ ഉള്‍പ്പെടെ, 50 ഗ്രാം, 14,13,11
  • ഇഡ്ഢ‌ലി (ഒരെണ്ണം)ചട്‌നി, സാമ്പാർ ഉള്‍പ്പെടെ, 50 ഗ്രാം, 15,14,12
  • ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15,14,11
  • പൂരി (ഒരെണ്ണം) മസാല ഉള്‍പ്പെടെ 40 ഗ്രാം , 16,14,12
  • പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 16,14,11
  • പാലപ്പം 50 ഗ്രാം, 14,13,10
  • ഇടിയപ്പം 50 ഗ്രാം, 14,13,10
  • നെയ് റോസ്റ്റ് 150 ഗ്രാം, 49,45,42
  • മസാല ദോശ 200 ഗ്രാം, 59,51,50
  • പീസ് കറി 100 ഗ്രാം, 35, 34, 33
  • കടലകറി 100 ഗ്രാം, 35, 33,31
  • കിഴങ്ങുകറി 100 ഗ്രാം, 33,31,30
  • ഉപ്പുമാവ് 200 ഗ്രാം, 29,25,24
  • ഊണ് പച്ചരി (സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയല്‍, അച്ചാർ) 78,75,71
  • ഊണ് പുഴുക്കലരി (സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയല്‍, അച്ചാർ) 78,75,71
  • ആന്ധ്ര ഊണ്, 80,76,72.
  • വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം, 78,75,71
  • കഞ്ഞി (പയർ, അച്ചാർ ഉള്‍പ്പെടെ) 750 മി.ലി, 42,37,35
  • കപ്പ 250 ഗ്രാം, 37,34,32
  • തൈര് സാദം 55,50,48
  • നാരങ്ങ സാദം, 52,48,47
  • തൈര് ഒരു കപ്പ് , 15,13,10
  • വെജിറ്റബിള്‍ കറി 100 ഗ്രാം, 27,24,24
  • ദാല്‍ കറി, 100 ഗ്രാം. 27,24,24
  • ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40,39,35
  • പായസം 75 മി.ലി, 17,15,13
  • ഒനിയൻ ഊത്തപ്പം 125 ഗ്രാം, 67,60,56
  • ടൊമാറ്റോ ഊത്തപ്പം 125ഗ്രാം, 65,59,56
  • മെഷീൻ ചായ/കോഫി

വില നിശ്ചയിച്ച മെഷീൻ ചായ/കോഫിയുടെ ഇനം, അളവ് , സന്നിധാനം, പമ്പ, ഔട്ടർ പമ്പ എന്ന ക്രമത്തില്‍:

  • ചായ (മെഷീൻ ) 90 മി.ലി 10 രൂപ, 8 രൂപ, 8 രൂപ
  • കോഫി(മെഷീൻ ) 90 മി.ലി 12 11, 10
  • മസാല ടീ (മെഷീൻ) 90 മി.ലി 18,17,16
  • ലെമണ്‍ ടീ (മെഷീൻ) 90 മി.ലി 18,17,16
  • ഫ്‌ളേവേഡ് ഐസ് ടീ (മെഷീൻ) 200 മി.ലി 24,21,20
  • ബ്ലാക്ക് ടീ (ടീ ബാഗ്) 90 മി.ലി 11,10,8
  • ഗ്രീൻ ടീ (ടീ ബാഗ്)90 മി.ലി 12,11,9
  • കാർഡമം ടീ (മെഷീൻ) 90 മി.ലി. 17,16,15
  • ജിഞ്ചർ ടീ (മെഷീൻ ) 90 മി.ലി. 17,16,15

ബേക്കറി സാധനങ്ങള്‍

വില നിശ്ചയിച്ച ബേക്കറി സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, നിലയ്ക്കല്‍/പമ്പ എന്ന ക്രമത്തില്‍:

  • വെജിറ്റബിള്‍ പഫ്‌സ് 80 ഗ്രാം, 21 രൂപ, 20 രൂപ
  • വെജിറ്റബിള്‍ സാൻവിച്ച്‌ 100 ഗ്രാം, 25,23
  • വെജിറ്റബിള്‍ ബർഗർ 125 ഗ്രാം, 32,30
  • പനീർ റോള്‍ 125 ഗ്രാം, 34,33
  • മഷ്‌റൂം റോള്‍ 125 ഗ്രാം, 36,35
  • വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ് /ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 34,32
  • വെജിറ്റബിള്‍ ഡാനിഷ് 75 ഗ്രാം, 21,20
  • ദില്‍ഖുഷ് 60 ഗ്രാം, 22,20
  • സോയാബീൻ പിസ 150 ഗ്രാം, 52,50
  • ബ്രഡ് മസാല 180 ഗ്രാം, 52,50
  • സ്വീറ്റ്‌ന 80 ഗ്രാം, 22,19
  • ജാം ബണ്‍ (ഒരു പീസ്) 60 ഗ്രാം, 25,22
  • മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 48,46
  • ചോക്ലേറ്റ് കേക്ക് പീസ് 50 ഗ്രാം, 25,22
  • സ്വീറ്റ് പഫ്‌സ് 60 ഗ്രാം, 23,20
  • വാനില കേക്ക് പീസ് 50 ഗ്രാം, 20,18
  • ജാം ബ്രഡ് 50 ഗ്രാം, 25,22
  • ദില്‍ പസന്ത് പീസ് 40 ഗ്രാം, 20,18
  • ബനാന പഫ്‌സ് 90 ഗ്രാം, 22,21
  • വെജിറ്റബിള്‍ കട്‌ലറ്റ് 50 ഗ്രാം, 19,17
  • ബ്രെഡ് 350 ഗ്രാം, 37,35
  • ബണ്‍ 50 ഗ്രാം, 11,10
  • ക്രീം ബണ്‍ 80 ഗ്രാം, 23, 21
  • വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ 150 ഗ്രാം, 47,45
  • ബനാന റോസ്റ്റ് (ഹാഫ് ബനാന) 50 ഗ്രാം, 15,13
  • വെജിറ്റബിള്‍ ഷവർമ (കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 62,60
  • വെജിറ്റബിള്‍ സമോസ 60 ഗ്രാം, 14,12
  • ബ്രഡ് സാൻവിച്ച്‌ (രണ്ട് പീസ്) 60 ഗ്രാം, 23,21
  • ആലു പൊറോട്ട (രണ്ട് പീസ്) 50,46
  • പുലാവ് 70,68

ജ്യൂസുകള്‍

വില നിശ്ചയിച്ച ജ്യൂസുകളുടെ ഇനം, അളവ് , സന്നിധാനം, പമ്പ , ഔട്ടർ പമ്പ എന്ന ക്രമത്തില്‍ ചുവടെ:

  • ലെമണ്‍ ജ്യൂസ് 210 മി.ലി, 21 രൂപ, 21 രൂപ, 20 രൂപ
  • ആപ്പിള്‍ ജ്യൂസ് 210 മി.ലി, 55,54,52
  • ഓറഞ്ച് ജ്യൂസ് 210 മി.ലി, 60,50,48
  • പൈനാപ്പിള്‍ ജ്യൂസ് 210 മി.ലി, 50,48,41
  • ഗ്രേപ്‌സ് ജ്യൂസ് 210 മി.ലി, 55,48,41
  • തണ്ണിമത്തൻ ജ്യൂസ് 210 മി.ലി, 48,36,34
  • ലെമണ്‍ സോഡ 210 മി.ലി, 28,25,24
  • കരിക്ക് 45,40,40.

Also Read:ശബരിമല തീർഥാടനം ആരംഭിക്കാൻ മൂന്ന് നാൾ മാത്രം ബാക്കി; കട്ടപ്പനയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായില്ല

ABOUT THE AUTHOR

...view details