പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിൻ്റെ അഞ്ചാം ദിനമായ ഇന്ന് സന്നിധാനത്ത് നെയ്യഭിഷേകം ഉൾപ്പെടെയുള്ള എല്ലാ പൂജകളും പൂർത്തിയായി. രാത്രിയിൽ ശരംകുത്തിയിലേയ്ക്ക് ഭഗവാൻ്റെ എഴുന്നള്ളത്ത് നടക്കും. നാളെ (ജനുവരി 19) വരെയാണ് തീർഥാടകർക്ക് ദർശനം നടത്താനാക്കുക. 20ന് മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടയ്ക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിൻ്റെ അഞ്ചാം ദിവസമായ ഇന്ന് അയ്യപ്പന് കളഭാഭിഷേകം നടന്നു. തിരുവാഭരണ പേടകത്തിലെ തങ്കകലശത്തിൽ പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിക്കുന്ന ചന്ദനം ഉപയോഗിച്ചാണ് കളഭാഭിഷേകം നടത്തുക. ഇതോടെ ഈ സീസണിലെ അയ്യൻ്റെ നെയ്യഭിഷേകം ഉൾപ്പെടെയുള്ള എല്ലാ അഭിഷേക പൂജകളും പൂർത്തിയായി. തുടർന്ന് സന്നിധാനത്ത് കളഭസദ്യയും നടക്കും. വൈകിട്ട് മണിമണ്ഡപത്തിൽ തിരുവാഭരണ വിഭൂഷിതനായ ശ്രീധർമ്മശാസ്‌താവിൻ്റെ രൂപമാണ് കളമെഴുതുക. വിളക്കെഴുന്നള്ളത്തിൽ ഇന്ന് ഭഗവാൻ ശരം കുത്തിയിലേയ്ക്കാണ് എഴുന്നള്ളത്ത് നടത്തുക.