പത്തനംതിട്ട: നാൽപത്തിയൊന്ന് ദിവസം നീണ്ട് നിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് നാളെ (ഡിസംബർ 26) സമാപനം. മണ്ഡലപൂജ ദിവസമായ നാളെ രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ച് മണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
മണ്ഡലപൂജ നാളെ (ഡിസംബർ 26)
മണ്ഡലകാല തീർഥാടനത്തിന് സമാപ്‌തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ നാളെ (ഡിസംബർ 26) നടക്കും. ഉച്ചയ്ക്ക് 12നും 12.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
സദ്യയുമായി ദേവസ്വം ബോർഡ്
മണ്ഡലപൂജയോടനുബന്ധിച്ച് ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്നവർക്കായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി.
സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്നവർക്കായി ഒരുക്കിയ സദ്യ ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് വിളമ്പുന്നു. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് വിളക്ക് കൊളുത്തി സദ്യയ്ക്കു തുടക്കം കുറിച്ചു. ദേവസ്വം ബോർഡ് അംഗം എ അജികുമാർ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Also Read:'സൂര്യഗ്രഹണം ആയതുകൊണ്ട് ശബരിമല നട അടച്ചിടും..'; വ്യാജ പ്രചരണത്തില്‍ പരാതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്