പത്തനംതിട്ട:ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതി യോഗം. നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ്യ് വാങ്ങി പകരം നെയ്യ് നല്‍കാനുള്ള തീരുമാനവും അപലപനീയമാണെന്ന് അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.
വെർച്ചല്‍ ക്യൂ വഴി മാത്രമുള്ള ദർശനം ഭക്തരുടെ മൗലികാവകാശത്തിന്‍റെ ലംഘനമാണ്. തീർത്ഥാടകരിൽ നിന്നും ഇൻഷുറൻസ് എന്ന പേരില്‍ പത്തുരൂപ വീതം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തീരുമാനങ്ങള്‍ പിൻവലിച്ചില്ലെങ്കില്‍ രാജ്യത്തുടനീളം അയ്യപ്പഭക്തരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിലേക്കും നിയമ നടപടികളിലേക്കും കടക്കുമെന്നും ഇവർ പറഞ്ഞു.