പത്തനംതിട്ട:പുതിയ ജില്ല പൊലീസ് മേധാവിയായി എസ് സുജിത് ദാസ് ഐപിഎസ് ചുമതലയേറ്റു. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപിയുടെ സ്പെഷ്യൽ ഓഫിസറായി നിയമിതനായ വി അജിത് ഐപിഎസിൽ നിന്നുമാണ് അദ്ദേഹം അധികാര ചുമതല ഏറ്റെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ്‌പി ആയിരിക്കെയാണ് പുതിയ നിയമനം.
കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐപിഎസ് ഓഫിസറാണ്. നേരത്തെ മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്നു അദ്ദേഹം. കസ്റ്റംസ് ഇൻസ്‌പെക്‌ടർ ആയി ജോലി നോക്കിയിട്ടുണ്ട്. അന്വേഷണ മികവിനുള്ള പ്രസിഡന്‍റിന്‍റെ മെഡൽ 2021ൽ കരസ്ഥമാക്കി.