കേരളം

kerala

ETV Bharat / state

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവതിയും മകനും ഇറങ്ങിയോടി, ഒഴിവായത് വന്‍ ദുരന്തം - RUNNING CAR CAUGHT FIRE

മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യുവതിയും കുട്ടിയും ഇറങ്ങിയോടി. ദൃശ്യങ്ങളിതാ.

മുക്കത്ത് ഓടുന്ന കാറിന് തീപിടിച്ചു  CAR CAUGHT FIRE MUKKAM  RUNNING CAR CAUGHT FIRE  MALAYALAM LATEST NEWS
RUNNING CAR CAUGHT FIRE (ETV Bharat)

By ETV Bharat Kerala Team

Published : Oct 10, 2024, 3:56 PM IST

Updated : Oct 10, 2024, 5:51 PM IST

കോഴിക്കോട്:മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യുവതിയും മകനും ഇറങ്ങിയോടിയതോടെ വന്‍ ദുരന്തം ഒഴിവായി. തിരുവമ്പാടി റോഡിൽ അഗസ്ത്യമുഴി പാലത്തിന് സമീപം ഇന്ന് (ഒക്‌ടോബര്‍ 10) രാവിലെ 11 മണിയോടെയാണ് സംഭവം. പാറത്തോട് സ്വദേശിനി അർച്ചന മേരി ജോണിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകവേയാണ് കാറിന്‍റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയേയും എടുത്ത് മേരി ജോണ്‍ പുറത്തേക്ക് ഇറങ്ങിയോടി. ഇതോടെ കൂടുതല്‍ പുക ഉയര്‍ന്നു.

കാറിന് തീപിടിച്ചതിന്‍റെ ദൃശ്യം (ETV Bharat Kerala)

ആദ്യം പരിസരത്തുണ്ടായിരുന്നവർ തീ അണക്കാൻ ശ്രമിച്ചു. എന്നാൽ തീ നിയന്ത്രിക്കാൻ പറ്റാതായതോടെ മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. തുടര്‍ന്ന് മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി കാറിലെ തീ അണച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തീപിടിത്തമുണ്ടായ സമയത്ത് തന്നെ കാറിലുള്ളവർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് കാറിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അടുത്ത കാലത്തായി അടിക്കടി കാറുകൾ തീ പിടിക്കുന്നതിൽ പലതും ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. അശാസ്ത്രീയമായ വയറിങ്ങാണ് ഇതിന് പ്രധാനകാരണമായി മാറുന്നതെന്നും അത്തരത്തിലുള്ള വയറിങ്ങുകൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ, സീനിയർ ഫയർ ഓഫിസർ ഫയർ പയസ് അഗസ്റ്റിൻ, അംഗങ്ങളായ എംസി സജിത്ത് ലാൽ, പിടി ശ്രീജേഷ്, സിപി നിശാന്ത്, കെഎസ് ശരത്, പി നിയാസ്, എൻടി അനീഷ്, സിഎഫ് ജോഷി, എംഎസ് അഖിൽ, അശ്വന്ത്ലാൽ എന്നിവർ നേതൃത്വം നൽകി.

Also Read:ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തിനശിച്ചു

Last Updated : Oct 10, 2024, 5:51 PM IST

ABOUT THE AUTHOR

...view details