കേരളം

kerala

ETV Bharat / state

കോഴിക്കോട് അറപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു - RUNNING CAR CAUGHT FIRE - RUNNING CAR CAUGHT FIRE

എൻജിൻ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ ഡ്രൈവർ കാർ നിർത്തി പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു.

കാറിന് തീപിടിച്ചു  KOZHIKODE  കോഴിക്കോട് കാർ കത്തി നശിച്ചു  CAR CAUGHT FIRE IN KOZHIKODE
Running car caught fire in kozhikode (ETV Bharat)

By ETV Bharat Kerala Team

Published : Sep 5, 2024, 10:07 AM IST

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു (ETV Bharat)

കോഴിക്കോട് :രാമനാട്ടുകര കോഴിക്കോട് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അറപ്പുഴ പാലത്തിനോട് ചേർന്ന് ബിവറേജിന് മുൻവശത്ത് ബുധനാഴ്‌ച രാത്രി എട്ട് മണിയ്ക്കാ‌ണ് സംഭവം. രാമനാട്ടുകര ഭാഗത്തുനിന്നും വരുന്ന കാറിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

എൻജിൻ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ ഇയാൾ കാർ നിർത്തി പെട്ടെന്ന് പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റും പന്തീരാങ്കാവ് പൊലീസും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു.

Also Read:മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ

ABOUT THE AUTHOR

...view details