കൊല്ലം: സുജിത്ത് ദാസ് കള്ളനെങ്കിൽ കള്ളന് കഞ്ഞിവച്ചവൻ മുഖ്യമന്തിയെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. കേരള രാഷ്ട്രീയം വിചിത്രമായ കാര്യങ്ങൾക്ക് സാക്ഷിയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിവി അൻവറിൻ്റെ ആരോപണം കഴമ്പുള്ളതാണ്. മുഖ്യമന്ത്രിക്ക് എന്തൊക്കെയോ മറക്കാൻ ഉണ്ട്. കുടിക്കാഴ്‌ച ഇതിൻ്റെ ഭാഗമാണ്. സുജിത് ദാസിൻ്റെ ഫോൺ വിളി മലയാളിയ്ക്ക് അപമാനം.
ഭീരുവായ മുഖ്യമന്ത്രിക്ക് സുജിത്ത് ദാസിനെ സസ്പെന്‍റ് ചെയ്യാൻ പോലും ധൈര്യം ഇല്ല. ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും. ഇതുപോലെയാണ് ശിവശങ്കരറിന്‍റെയും എംആർ അജിത്ത് കുമാറിൻ്റെയും അവസ്ഥ.
അൻവറിൻ്റെ ആരോപണം പി ശശിയിലൂടെ ലക്ഷ്യം പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അൻവറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച ഒത്തുതീർപ്പിൻ്റെ ഭാഗമാണ്. അന്വേഷണത്തിൽ നിജസ്ഥിതി പുറത്ത് വന്നാൽ മുഖ്യമന്ത്രി പെടും. മുഖ്യമന്ത്രി രാജിവെക്കണമെന്നും ആർ എസ് പി ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ ഒന്നും പുറത്ത് വരില്ലെന്നും ഷിബു ചൂണ്ടിക്കാട്ടി.കാരാട്ട് റസാഖ്, പി വി അൻവർ, കെ ടി ജലീൽ എന്നിവർ ഇടതു സംരക്ഷകരാകുന്ന കാഴ്‌ചയാണ് ഇപ്പോള്‍.
വിഷയത്തില്‍ സിപിഐയുടെ നിലപാടിനെതിരെയും ഷിബു ആഞ്ഞടിച്ചു. വിഷയത്തിലെ സിപിഐ നിലപാട് അത്ഭുതകരമാണ്. ഇങ്ങനെ സിപിഐ അധഃപതിക്കരുത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ശുദ്ധീകരണ പ്രക്രിയ ആണിത്. കൊള്ള മുതൽ വീതിക്കുന്നതിൻ്റെ ഭാഗമാണ് ഈ പുറത്ത് വരുന്നത്. അൻവറിൻ്റെ പിന്നിൽ നിൽക്കുന്ന ദൈവം സിപിഎമ്മിലെ ഉന്നതൻ. കെസി വേണുഗോപാലിനെ സംരഷിക്കാൻ എം ആർ അജിത്ത് കുമാർ ഇടപെട്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.