ഇടുക്കി:അതീവ പരിസ്ഥിതിലോല മേഖലയായ ചൊക്രമുടിയിൽ സ്വകാര്യ വ്യക്തി വിറ്റത് 60ല്‍ അധികം പ്ലോട്ടുകൾ. രണ്ട് മാസത്തിനുള്ളിൽ അഞ്ച് മുതൽ 15 സെന്‍റ് വരെയുള്ള പ്ലോട്ടുകളാണ് വിറ്റിരിക്കുന്നത്. സംഭവത്തിൽ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബ്ലോക്ക് നമ്പർ 005 ൽ സർവേ നമ്പർ 27/ 1 -259 / 16ൽ ഉൾപ്പെടുന്ന ഭൂമിയിൽ വീട് നിർമിക്കാൻ റവന്യു വകുപ്പ് നൽകിയ അനുമതിയുടെ പുറകിലാണ് പ്ലോട്ടുകൾ തിരിച്ചുള്ള വ്യാപക വിൽപ്പന നടന്നിരിക്കുന്നത്. പരിസ്ഥിതിലോല മേഖല ഇടിച്ചു നിരത്തി വിൽപ്പന നടത്തിയതിലൂടെ റിയൽഎസ്റ്റേറ്റ് മാഫിയയുടെ കൈകളിൽ എത്തിയത് കോടികളാണെന്ന് പ്രദേശവാസി ഷാജു പറഞ്ഞു. സെന്‍റിന് രണ്ട് ലക്ഷം മുതൽ നാല് ലക്ഷം വരെയുള്ള നിരക്കിലാണ് ഭൂമി പ്ലോട്ടുകളായി തിരിച്ചു വിറ്റിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും