പാലക്കാട്:കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കുന്നതിന് ഒയാസിസ് കമ്പനി ഏറ്റെടുത്ത ഭൂമി തരം മാറ്റണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ പാലക്കാട് ആർഡിഒ തള്ളി. ഏറ്റെടുത്ത 24 ഏക്കറിലെ നാലേക്കറിലധികം സ്ഥലം നെൽവയലാണ്. 2008 വരെ ഇവിടെ കൃഷി നടന്നിരുന്നു. പിന്നീട് വെള്ളം കിട്ടാത്തതു മൂലം തരിശിടുകയായിരുന്നു.
ഈ സ്ഥലം കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒയാസിസ് കമ്പനി റവന്യൂ വകുപ്പിന് അപേക്ഷ നൽകിയിരുന്നത്. അപേക്ഷ തള്ളിയ ആർഡിഒ സ്ഥലം വീണ്ടും കൃഷിക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.