തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും ഡിജിപിയും ഇത് സംബന്ധിച്ച് കൂടിക്കാഴ്‌ച നടത്തി. കേസിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച നടത്തി - REINVESTIGATION IN KODAKARA CASE
നിയമവശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ ഡിജിപിക്ക് നിർദേശം.
![കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച നടത്തി KODAKARA BLACK MONEY CASE BJP KODAKARA BLACK MONEY KERALA BYELECTIONS BJP CONTROVERSY REVELATIONS IN KODAKARA CASE](https://etvbharatimages.akamaized.net/etvbharat/prod-images/01-11-2024/1200-675-22807687-thumbnail-16x9-k-surendran.jpg)
K Surendran (ETV Bharat)
Published : Nov 1, 2024, 5:29 PM IST
അതേസമയം പുനരന്വേഷണം പ്രഹസനമാണെന്നും കേസിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ബിജെപി മുൻ തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിലെ പുതിയ വഴിത്തിരിവുകള്‍ക്ക് കാരണം.