തിരുവനന്തപുരം:നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഡിസംബർ മാസത്തെ വിതരണം ഡിസംബർ അഞ്ച് മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബർ നാലാം തീയതി വ്യാപാരികൾക്ക് അവധി ആയിരിക്കും. എവൈവൈ കാർഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായും രണ്ട് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും.
പിഎച്ച്എച്ച് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്‍റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച്, അതിന് പകരം മൂന്ന് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കും)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ എൻപിഎസ് കാർഡിന് അധിക വിഹിതമായി മൂന്ന് കിലോ അരി കിലോക്ക് 10.90/- രൂപ നിരക്കിൽ ലഭിക്കും.
എൻപിഎൻഎസ് കാർഡിന് അഞ്ച് കിലോ അരി, കിലോഗ്രാമിന് 10.90/- രൂപ നിരക്കിൽ ലഭിക്കും. എൻപിഐ കാർഡിന് രണ്ട് കിലോ അരി, കിലോഗ്രാമിന് 10.90/- രൂപ നിരക്കിൽ ലഭിക്കും.
റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പഞ്ചായത്ത് തലത്തിലും
റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പഞ്ചായത്ത് തലത്തിലും നടത്താനൊരുങ്ങി പൊതുവിതരണ വകുപ്പ്. മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
ഡിസംബര്‍ മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് ക്രമീകരിക്കുന്നത്. ഡിസംബര്‍ 2 മുതല്‍ 8 വരെ ഒന്നാം ഘട്ടവും ഡിസംബര്‍ 9 മുതല്‍ 15 വരെ രണ്ടാം ഘട്ടവും നടക്കും.
82% മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇ പോസ്, ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ - കെവൈസി അപ്‌ഡേഷന്‍. കാർഡുടമകൾ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടത്.
Also Read:സഹായിച്ച ഉദ്യോഗസ്ഥരടക്കം സകലരും കുടുങ്ങും; ക്ഷേമ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി