പത്തനംതിട്ട : മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല. എഡിഎം നവീൻ ബാബുവിന്‍റെ പത്തനംതിട്ട മലയാലപ്പുഴ പത്തിശ്ശേരിയിലുള്ള കാരുവള്ളിൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഴുതുകൾ ഉണ്ടാക്കി അവരെ രക്ഷിക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട് ഭരിക്കുന്ന കണ്ണൂർ ജില്ല കമ്മിറ്റിക്ക് മുന്നിൽ പത്തനംതിട്ട ജില്ല കമ്മിറ്റിക്ക് ഒരു വിലയും ഇല്ലെന്നും തമ്മിൽ ഒത്തുകളിക്കുകയാണോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read:'ഫയല്‍ നീക്കത്തില്‍ എഡിഎമ്മിന് വീഴ്‌ചയുണ്ടായില്ല, പമ്പിന് എന്‍ഒസി തീര്‍പ്പാക്കിയത് ഒരാഴ്‌ചക്കുള്ളില്‍'; റിപ്പോര്‍ട്ട് പുറത്ത്