തിരുവനന്തപുരം: എൽഡിഎഫിൻ്റെ രാജ്യസഭ സ്ഥാനാർഥിയായി ജോസ് കെ മാണി നിയമസഭ സെക്രട്ടറിക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്. കേരള കോൺഗ്രസ് എം നേതാക്കളും ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷി പാർട്ടി നേതാക്കളും മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻ കുട്ടി, ആൻ്റണി രാജു എന്നിവരു ഒപ്പമുണ്ടായിരുന്നു.
കേന്ദ്രത്തിൽ കേരളത്തിന്‍റെ ശബ്‌ദമാകും; രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നല്‍കി ജോസ് കെ മാണി - jose k mani rajya sabha nomination
എൽഡിഎഫിൻ്റെ രാജ്യസഭ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്.
Jose K mani (ETV Bharat)
Published : Jun 12, 2024, 2:55 PM IST
നേതാക്കളുടെ സാന്നിധ്യത്തിൽ പത്രിക സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രത്തിൽ സംസ്ഥാനത്തിൻ്റെ ശബ്‌ദമാകുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ അവകാശങ്ങൾ എടുത്തു കളഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നയങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നലെ യുഡിഎഫിൻ്റെ രാജ്യസഭ സ്ഥാനാർഥിയായ ഹാരിസ് ബീരാനും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.