ഇടുക്കി: പുതിയ കാഴ്‌ചകളും മനുഷ്യരെയും കാണാനും, പുതിയ രുചികളറിയാനും ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പക്ഷെ പല കാരണങ്ങൾകൊണ്ടും അത്തരം യാത്രകൾ നമ്മൾ മാറ്റിവെക്കാറാണ് പതിവ്. അവിടെയാണ് ഇറ്റലിയിൽ നിന്നുമുള്ള ഈ ദമ്പതികൾ വ്യത്യസ്‌തരാകുന്നത്.
സ്വന്തം വാനിൽ അടുക്കളയും കിടപ്പുമുറിയും ഉൾപ്പെടെ സജ്ജീകരിച്ചാണ് ലോകം ചുറ്റാൻ ഇറങ്ങുന്നത്. 8 മാസങ്ങൾക്ക് മുൻപ് ഇറ്റലിയില്‍ നിന്നും പുറപ്പെട്ട അന്‍ദ്രേയ - തിതിരക്കായ ദമ്പതികൾ കഴിഞ്ഞ ദിവസം മൂന്നാറിലുമെത്തി. സ്ലോവേനിയ, ക്രൊയേഷ്യാ, സെര്‍ബിയ, ബള്‍ഗേറിയ, പാക്കിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങൾ ചുറ്റിയാണ് ഇവർ മൂന്നാറിലെത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നാറിന്‍റെ പ്രകൃതി മനോഹാരിതയും പെരുമയും കേട്ടറിഞ്ഞാണ് ഇവിടെയെത്തിയതെന്ന് ഇരുവരും പറഞ്ഞു. യാത്രക്കായി ദമ്പതികള്‍ തയ്യാറാക്കിയിട്ടുള്ള വാഹനത്തിനും പ്രത്യേകതകള്‍ ഏറെ ഉണ്ട്. അടുക്കളയും കിടപ്പ് മുറിയും ശുചിമുറിയുമെല്ലാം വാഹനത്തില്‍ സുസജ്ജം. ഫ്രിഡ്‌ജും സോളാര്‍ പാനലും വരെ ക്രമീകരിച്ചിട്ടുണ്ട് വാഹനത്തിൽ.
മൂന്നാറിന്‍റെ കുളിരാസ്വദിച്ചും പ്രകൃതി മനോഹാരിത തൊട്ടറിഞ്ഞും നിറയെ ചിത്രങ്ങള്‍ പകര്‍ത്തിയുമൊക്കെയാണ് ഇരുവരും മടങ്ങിയത്. പറമ്പിക്കുളത്തേക്കായിരുന്നു അടുത്ത യാത്ര. പുതിയ കാഴ്‌ചകളും സന്തോഷങ്ങളും തേടി ഇരുവരും യാത്ര തുടരുകയാണ്.