സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് നാല് സ്‌ത്രീകളെ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 73-കാരനായ ഇന്ത്യൻ പൗരനെതിരെ സിംഗപ്പൂരിലെ ജില്ലാ കോടതി കുറ്റം ചുമത്തി. യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) വിമാനത്തിലാണ് പീഡനമുണ്ടായത്.
നാലില്‍ ഒരാളെ നാല് തവണ പീഡിപ്പിച്ചുവെന്നും ബാലസുബ്രഹ്മണ്യൻ രമേശ് എന്നയാള്‍ക്കെതിരെ ഏഴ് പീഡന കുറ്റങ്ങൾ ചുമത്തിയതായുമാണ് റിപ്പോര്‍ട്ട്. ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള രാജ്യത്തിന്‍റെ ഗാഗ് ഉത്തരവുള്ളതിനാല്‍, ഇവര്‍ യാത്രക്കാരാണോ ജീവനക്കാരാണോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ആകാശത്ത് വച്ച് പീഡനം
പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രതിയായ ബാലസുബ്രഹ്മണ്യൻ പുലർച്ചെ 3:15 ഓടെയാണ് ആദ്യ പീഡനം നടത്തുന്നത്. അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ ഇരയെയും പീഡിപ്പിച്ചു. പിന്നീട് പുലർച്ചെ 3.30 നും 6 നും ഇടയിൽ രണ്ടാമത്തെ സ്‌ത്രീയെ ഇയാൾ മൂന്ന് തവണ കൂടി പീഡിപ്പിച്ചു. രാവിലെ 9:30 ഓടെ മൂന്നാമത്തെ സ്‌ത്രീയെ അപമാനിക്കുകയും നാലാമത്തെ സ്‌ത്രീയെ വൈകുന്നേരം 5:30 ഓടെ പീഡിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
ശിക്ഷ
സിംഗപ്പൂരിലെ ശിക്ഷാനിയമ പ്രകാരം, ഓരോ പീഡനത്തിനും കുറ്റവാളിക്ക് പിഴയും ചൂരൽ പ്രയോഗവും അല്ലെങ്കില്‍ ഇവ രണ്ടും ലഭിക്കും. ഇതിന്‍റെ കൂടെ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം. ബാലസുബ്രഹ്മണ്യന്‍റെ പ്രായം കണക്കിലെടുത്ത് ചൂരൽ പ്രയോഗം ഒഴിവാക്കിയേക്കും.