തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഓഗസ്റ്റ് 2,3) ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather Updates In kerala - WEATHER UPDATES IN KERALA
കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത.
![സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather Updates In kerala RAIN UPDATES IN KERALA YELLOW ALERT IN KERALA കേരളത്തില്‍ മഴ ശക്തം മഴക്കെടുതി കേരളം](https://etvbharatimages.akamaized.net/etvbharat/prod-images/03-08-2024/1200-675-22116690-thumbnail-16x9-ysbns.jpg)
Published : Aug 3, 2024, 9:32 AM IST
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്ത് രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. കൂടാതെ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായേക്കുമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
Also Read:ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം: 14 പേർക്ക് ദാരുണാന്ത്യം; കേദാർനാഥ് യാത്രയ്‌ക്ക് നിരോധനം