കേരളം

kerala

ETV Bharat / state

കേരളത്തില്‍ മഴ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്; മൂന്നിടങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ട്, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം - Rain Updates In Kerala - RAIN UPDATES IN KERALA

മധ്യ, തെക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ മുന്നറിയിപ്പ്.

DISASTER WARNING IN KERALA  കേരളത്തില്‍ ദുരന്ത മുന്നറിയിപ്പ്  KERALA RAIN UPDATE  കേരളത്തില്‍ ശക്തമായ മഴ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 9, 2024, 1:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജൻസികൾ അറിയിക്കുന്നത്. നാളെ (ഓഗസ്റ്റ് 10) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

ആന്ധ്രാപ്രദേശിന് മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാനും ആഗോള മഴപാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നാണ് മുന്നറിയിപ്പുകൾ.

ഞായറാഴ്‌ച (ഓഗസ്റ്റ് 11) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച (ഓഗസ്റ്റ് 12) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഓഗസ്റ്റ് 13 മുതൽ മഴ കൂടുതല്‍ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും വിവിധ ഏജൻസികൾ മുന്നറിയിപ്പ് നല്‍കുന്നു.

Also Read :വയനാട്ടില്‍ ഭൂമിക്കടിയില്‍ മുഴക്കവും പ്രകമ്പനവും; ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്നു, ഭൂചലനമല്ലെന്ന് സ്ഥിരീകരണം

ABOUT THE AUTHOR

...view details