തിരുവനന്തപുരം : 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ഓഗസ്റ്റ് 1) അവധി പ്രഖ്യാപിച്ചു. പാലക്കാട്, പത്തംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ അതത് ജില്ലകളിലെ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - RAIN HOLIDAY IN KERALA - RAIN HOLIDAY IN KERALA
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ല കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
![അതിശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - RAIN HOLIDAY IN KERALA KERALA RAIN HOLIDAY TOMORROW മഴ അവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി RAIN NEWS KERALA](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/1200-675-22095719-thumbnail-16x9-rain.jpg)
Representative image (ETV Bhart)
Published : Jul 31, 2024, 7:30 PM IST
|Updated : Jul 31, 2024, 9:57 PM IST
പ്രൊഫഷണൽ കോളജുകൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
Also Read:ദുരിത പെയ്ത്തിനൊടുവിൽ ശാന്തമായി ഇടുക്കി: നിയന്ത്രണം തുടരും, ജാഗ്രത കൈവിടരുതെന്ന് ജില്ല ഭരണകൂടം
Last Updated : Jul 31, 2024, 9:57 PM IST