കേരളം

kerala

ETV Bharat / state

തൃശൂരിൽ കനത്ത മഴ; നിരവധി മേഖലകൾ ഒറ്റപ്പെട്ടു: 124 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - Rain Issues In Thrissur - RAIN ISSUES IN THRISSUR

തൃശൂരിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം. നിരവധി മേഖലകൾ ഒറ്റപ്പെട്ടു. പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് പുഴകൾ കരകവിഞ്ഞു. രക്ഷാപ്രവർത്തനം ഊർജിതം.

RAIN ALERT IN KERALA  FLOOD IN THRISSUR  തൃശൂർ വെള്ളപ്പൊക്കം  LATEST NEWS IN MALAYALAM
Flood In Thrissur (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 9:05 AM IST

തൃശൂരിൽ വെള്ളപ്പൊക്കം (ETV Bharat)

തൃശൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജില്ലയിലെ നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുതുക്കാട്, നെമണിക്കര, തൃക്കൂർ, അളഗപ്പ നഗർ ഉൾപ്പെടെയുള്ള മേഖലകളാണ് ഒറ്റപ്പെട്ടത്. പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് മണല, കുറുമാലി പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയില്‍ 124 ക്യാമ്പുകളിലായി 2364 കുടുംബങ്ങളിലെ 6636 പേരെ മാറ്റി താമസിപ്പിച്ചു.

കഴിഞ്ഞ ദിവസം മുതൽ പെയ്‌ത കനത്ത മഴയ്ക്ക്‌ പകൽ നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയ്ക്ക്‌ ശേഷം മഴ വീണ്ടും കനത്തു. വിവിധ ഡാമുകൾ തുറന്ന് വിടുകയും മഴ തുടരുകയും ചെയ്‌തതോടെ ജില്ലയിലെ നിരവധി മേഖലകളിൽ വീണ്ടും വെള്ളം കയറി. എൻഡിആർഎഫിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരുവന്നൂർ, ഗായത്രി പുഴകളിൽ ഓറഞ്ച് അലർട്ടും ചാലക്കുടി പുഴയിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലും പ്രളയ സാഹചര്യവും മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം ജില്ലയിൽ കർശന ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

തൃശൂരിൽ 40 ചാലക്കുടിയിൽ 27 തലപ്പിള്ളിയിൽ 23 മുകുന്ദപുരത്ത് 15 കുന്നംകുളത്ത് 10 ചാവക്കാട് 9 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാഹചര്യങ്ങൾ മുന്നിൽ കണ്ട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗം ചേർന്നതായും ഏത് സാഹചര്യങ്ങളെയും നേരിടാൻ ജില്ല സജമാണെന്നും ജില്ല കലക്‌ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

Also Read:കോഴിക്കോട് വെള്ളപ്പൊക്കം രൂക്ഷം: വീടുകളിൽ എത്താനാകാതെ കിഴക്കൻ മേഖലയിലുള്ളവര്‍

ABOUT THE AUTHOR

...view details