തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് മുന്നറിപ്പുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കടല്‍ തീരത്ത് കേന്ദ്ര സമുദ്ര സ്ഥിതി പഠന കേന്ദ്രം ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
ഓഗസ്റ്റ് മൂന്ന് വരെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മഴ ശക്തിപ്പെടാനും റെഡ് അലര്‍ട്ടിനും വരും മണിക്കൂറുകളില്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഇന്നത്തെ കാലാവസ്ഥ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Also Read:വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച