തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ആരംഭിച്ച മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന തീര്‍ഥാടകര്‍ അറിഞ്ഞിരിക്കേണ്ട സമഗ്ര വിവരങ്ങളുമായി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പ്രയാഗ്രാജ് ഡിവിഷന്‍ സമ്പൂര്‍ണ ഗൈഡ് പുറത്തിറക്കി. മഹാകുംഭ തീര്‍ഥാടകര്‍ക്കായി റെയില്‍വേ ടോള്‍ ഫ്രീ നമ്പരും പുറത്തിറക്കി. 1800 4199 139 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍
കുംഭമേളയിലെ പ്രധാന സ്‌നാന ദിവസങ്ങള്‍ ഇവയാണ്
ജനുവരി 29-മൗനി അമാവാസി
ഫെബ്രുവരി 3-ബസന്ത് പഞ്ചമി
ഫെബ്രുവരി 12-മാഘ പൂര്‍ണിമ
ഫെബ്രുവരി 26-മഹാശിവരാത്രി
kumbhamela guide (ETV Bharat) പ്രയാഗ് രാജില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
സംഘം, ശങ്കര്‍ വിമാനം മണ്ഡപം, വേണി ക്ഷേത്രം മാധവ്, സങ്കട മോചന ഹനുമാന്‍ ക്ഷേത്രം, മങ്കമേശ്വര ക്ഷേത്രം, ഭരദ്വാജ് ആശ്രമം, വിക്‌ടോറിയ മെമ്മോറിയല്‍, തക്ഷകേശ്വര്‍ നാഥ ക്ഷേത്രം, അക്ഷയ്വത് ശിവ്കുട്ടി, നാരായണ്‍ ആശ്രമം, ഓള്‍സെയിന്‍റ്സ് കത്തീഡ്രല്‍, പ്രയാഗ്രാജ് കോട്ട, ലളിതാദേവി മന്ദിര്‍, ആനന്ദ് ഭവന്‍, പ്രയാഗ സംഗീത സമിതി, അലഹബാദ് യൂണിവേഴ്‌സിറ്റി, പബ്‌ളിക് ലൈബ്രറി, ഗംഗ ലൈബ്രറി, ശ്രീ ്അഖിലേശ്വര്‍ മഹാദേബ് മന്ദിര്‍, ഖുസ്രോബാഗ്, മിന്‍റോ പാര്‍ക്ക്
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രയാഗ് രാജിന് അടുത്തുള്ള ആകര്‍ഷണങ്ങള്‍
വിന്ധ്യാചല്‍, ചിത്രകൂടം, ശൃംഗര്‍പൂര്‍, വാരണാസി, അയോദ്ധ്യ
റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങള്‍
കാത്തിരിപ്പു മുറിയും വെയിറ്റിങ് ഹാളും, സ്ലീപ്പിങ് പോഡുകള്‍, വിശ്രമുറികളും ഡോര്‍മെറ്ററികളും, എക്‌സിക്യൂട്ടീവ് ലോഞ്ച്, ദിവ്യാംഗങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമുകളില്‍ സഞ്ചരിക്കാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍, വീല്‍ചെയര്‍, റെയില്‍വേ സ്റ്റേഷനു പുറത്ത് പൊതുഗതാഗതം, കാറ്ററിങ് സൗകര്യം, പ്രഥമ ശുശ്രൂഷ ബൂത്തുകള്‍, ടൂറിസ്റ്റ് ബൂത്ത്, പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, ബഹുഭാഷ പ്രഖ്യാപനത്തിനുള്ള വ്യവസ്ഥ, ക്ലോക്ക് റൂം. അതേസമയം നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാകുക.
kumbhamela guide (ETV Bharat) ദിശ തിരിച്ചുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍
- പ്രയാഗ്‌രാജ് സിറ്റിയില്‍ 9 റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. അവിടെ നിന്ന് വ്യത്യസ്‌ത ദിശകളിലുള്ള യാത്രക്കാര്‍ക്ക് പ്രധാന സ്‌നാന ദിവസങ്ങളില്‍ ട്രെയിനില്‍ കയറാം.
- പ്രയാഗ്‌രാജ് സ്റ്റേഷനില്‍ നിന്ന്(PRY) : കാണ്‍പൂര്‍(CNB), പിടി ദീന്‍ദയാല്‍ ഉപാധ്യായ(DDU), സത്‌ന(STA), ഝാന്‍സി(VGLJ) എന്നീ ദിശകളിലേക്കുള്ള ട്രെയിന്‍ ലഭിക്കും
- നൈനി ജംഗ്ഷന്‍(NYN) സ്‌റ്റേഷനില്‍ നിന്ന്: സത്‌ന(STA), ഝാന്‍സി(VGLJ), പിടി ദീന്‍ദയാല്‍ ഉപാധ്യായ(DDU) സ്റ്റേഷനുകളിലേക്ക് ട്രെയിന്‍ ലഭിക്കും
- പ്രയാഗ്‌രാജ് ഛോക്കി(PCOI) സ്‌റ്റേഷനില്‍ നിന്ന്: സത്‌ന(STA), ഝാന്‍സി(VGLJ), പിടി ദീന്‍ദയാല്‍ ഉപാധ്യായ(DDU) എന്നീ സ്റ്റേഷനുകളിലേക്ക് ട്രെയിന്‍ ലഭിക്കും
kumbhamela guide (ETV Bharat) - സുബേദര്‍ഗഞ്ച് (SFG) സ്റ്റേഷനില്‍ നിന്ന്: കാണ്‍പൂര്‍(CNB) സ്റ്റേഷനിലേക്ക് ട്രെയിന്‍ ലഭിക്കും
- പ്രയാഗ്‌സംഗം(PYGS) സ്റ്റേഷനില്‍ നിന്ന്: അയോധ്യ(AY), ജൗന്‍പൂര്‍(JNU), ലഖ്‌നൗ(LKO) സ്റ്റേഷനുകളിലേക്ക് ട്രെയിന്‍ ലഭിക്കം
- പ്രയാഗ ജംഗ്ഷന്‍(PRG), ഫാഫാമൗ(PFM) സ്റ്റേഷനുകളില്‍ നിന്ന്: അയോധ്യ(AY), ജൗന്‍പൂര്‍(JNU), ലഖ്‌നൗ(LKO) സ്റ്റേഷനുകളിലേക്ക് ട്രെയിന്‍ലഭിക്കും
- പ്രയാഗ് റംബാഗ്(PRRB), ജൂസി(JI) സ്റ്റേഷനുകളില്‍ നിന്ന്: വാരണാസി(BSB), ഗോരഖ്‌പൂര്‍(GKP),മാവു(MAU) സ്‌റ്റേഷനുകളിലേക്ക് ട്രെയിന്‍ ലഭിക്കും
തിരക്കുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍:
കുംഭ മേള തീര്‍ത്ഥാടകരുടെ സുരക്ഷയും അവയുടെ സുഗമമായ ഒഴിപ്പിക്കലും കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പ്രധാന സ്‌നാന ദിവസനത്തിന് ഒരു ദിവസം മുതല്‍ രണ്ടു ദിവസം വരെയാണ് നിയന്ത്രണ കാലയളവ്.
പ്രയാഗ് രാജ് സിറ്റി
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ വസതിയായ ആനന്ദ്ഭവന്‍ ഇവിടെയാണ്. മുന്‍പ് അലഹബാദ് എന്നായിരുന്നു പേര്. മൂന്ന് പ്രധാനമന്ത്രിമാരെ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളെ ഈ നഗരം സംഭാവന നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാണ് പ്രയാഗ് രാജ്. അലഹബാദ് സര്‍വ്വകലാശാല ഒരു കാലത്ത് ഓക്‌സ്‌ഫോഡ് ഓഫ് ഈസ്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിന്‍റെ കേന്ദ്രമായിരുന്ന ഈ നഗരം കലയുടെയും കേന്ദ്രമാണ്.
Read Also:മഹാ കുംഭമേളയില്‍ ഇന്ന് പവിത്ര ദിനം; പാപ മോചനം തേടി വിശ്വാസികളുടെ 'അമൃത സ്‌നാനം' ആരംഭിച്ചു