തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവര്‍ ഡിസംബര്‍ 4ന് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞയെന്ന് സ്‌പീക്കറുടെ ഓഫിസ് അറിയിച്ചു.
സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ഇരുവര്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും. ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലോക്‌സഭയിലെത്തിയ ഒഴിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. രാഹുല്‍ ഇതാദ്യമായാണ് നിയമസഭയിലെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യു ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്. 2016 ല്‍ ചേലക്കരയില്‍ നിന്ന് കന്നിയങ്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രദീപ് വിജയിച്ചിരുന്നു.
എന്നാല്‍ 2021 ല്‍ കെ രാധാകൃഷ്‌ണന് വേണ്ടി പ്രദീപ് മാറി നില്‍ക്കുകയായിരുന്നു. 12,220 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി പ്രദീപ് വിജയിച്ചത്. 2016ല്‍ കന്നിയങ്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍റെ ഭാര്യയുമായ തുളസിയെ 10,200 വോട്ടുകള്‍ക്കാണ് പ്രദീപ് പരാജയപ്പെടുത്തിയത്.