എറണാകുളം : കാക്കനാട് കസ്‌റ്റംസ് ക്വാട്ടേഴ്‌സിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ എക്സൈസ് അഡിഷണൽ കമ്മിഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി(35), അമ്മ ശകുന്തള(82) എന്നിവരാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ.
കഴിഞ്ഞ ഒരാഴ്‌ചയായി മനീഷ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഓഫിസിലെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകൻ വീട്ടിൽ അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
മനീഷിനെ കൂടാതെ ഈ വീട്ടില്‍ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. നിലവില്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല.
മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിവരം. പ്രദേശത്ത് ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നു. മാലിന്യത്തില്‍ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.