തൃശൂർ :കുറുനരിയെ പിടിച്ച കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വെള്ളാങ്കല്ലൂരിലെ കൊല്ലം പറമ്പിൽ അശോകൻ്റെ വീടിന് പിന്നിലെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.
അസാധാരണമായ ശബ്‌ദം കേട്ട് വീട്ടുകാർ പറമ്പിലെത്തിയപ്പോഴാണ് കുറുനരിയെ ചുറ്റിവരഞ്ഞ നിലയിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിന്‍റെ സർപ്പയിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് റെസ്ക്യൂ അംഗം ബിബീഷിന്‍റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.