കേരളം

kerala

ETV Bharat / state

പിവി അന്‍വര്‍ രാജിവച്ചു, രാജി അയോഗ്യത ഒഴിവാക്കാന്‍ - PV ANVAR RESIGNED

എംഎല്‍എ സ്ഥാനം രാജിവച്ച് പിവി അന്‍വര്‍.

PV ANVAR RESIGNATION  PV ANVAR CM ROW  PV ANVAR TMC  പിവി അന്‍വര്‍ രാജിവച്ചു
PV Anvar Submitting His Resignation To the Speaker (ETV Bharat)

By ETV Bharat Kerala Team

Published : Jan 13, 2025, 9:53 AM IST

തിരുവനന്തപുരം :എംഎല്‍എ സ്ഥാനം രാജിവച്ച് നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍. രാജി സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അന്‍വര്‍ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അയോഗ്യനാകാന്‍ ഉള്ള സാഹചര്യം ഉണ്ടായതോടെയാണ് അന്‍വര്‍ രാജിവച്ചത്. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനാണ് അൻവറിന്‍റെ നീക്കമെന്നാണ് വിവരം. രാവിലെ സ്‌പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.

രാജി സമര്‍പ്പിച്ച് പി വി അന്‍വര്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേ സമയം, എംഎല്‍എ സ്ഥാനം രാജിവച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി അന്‍വറിനെ നിയമിച്ചു കൊണ്ട് ടിഎംസി വാര്‍ത്താക്കുറിപ്പ് ഇറക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ പി വി അന്‍വര്‍ നിയമസഭയിലേക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ഏപ്രിലില്‍ ഒഴിവുവരുന്ന 5 രാജ്യസഭാ സീറ്റില്‍ ഒന്നില്‍ അദ്ദേഹത്തെ പാര്‍ട്ടി പരിഗണിച്ചേക്കുമെന്ന പ്രതീക്ഷ അനുയായികള്‍ക്കുണ്ട്.

കേരളത്തില്‍ സംഘടന കെട്ടിപ്പടുക്കുക എന്ന വലിയ ദൗത്യമാണ് പി വി അന്‍വറിനുള്ളത്. കേരളത്തില്‍ യുഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനായിരിക്കും അന്‍വര്‍ ശ്രമിക്കുകയെന്ന സൂചനകള്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ അദ്ദേഹം നല്‍കിക്കഴിഞ്ഞു. അന്‍വര്‍ തൃണമൂലിലെത്തിയതിനു പിന്നില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ മുമ്പ് കലക്‌ടറായിരുന്ന ബംഗാള്‍ കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായുള്ള സൗഹൃദവും ഘടകമായെന്ന സൂചനകളുമുണ്ട്. നേരത്തേ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരാന്‍ അന്‍വര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Also Read: ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തം, തെളിവുകള്‍ കയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍

ABOUT THE AUTHOR

...view details