കേരളം

kerala

ETV Bharat / state

പിഎസ്‌സി ഒന്നാം റാങ്ക്; അധികൃതരെ ബന്ധപ്പെട്ടപ്പോൾ പോസ്റ്റില്ലെന്ന് വിചിത്ര മറുപടി, സൗമ്യയുടെ സമരം നീതിക്ക് വേണ്ടി - N Soumya PSC appointment protest - N SOUMYA PSC APPOINTMENT PROTEST

പട്ടികജാതി വകുപ്പിന്‍റെ നടപടി നിരുത്തരവാദപരമാണെന്ന് പിഎസ്‌സി അധികൃതർ.

PSC FIRST RANK  N SOUMYA  KANNUR  SC ST
PSC first rank holder gets appointment order to defunct school, protest follows

By ETV Bharat Kerala Team

Published : Mar 29, 2024, 12:30 PM IST

പ്രതികരണവുമായി സൗമ്യ

കണ്ണൂര്‍ :പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാട്യം സ്വദേശിനി എൻ സൗമ്യ നടത്തുന്ന സമരം തുടരുന്നു. കണ്ണൂർ ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫിസാണ് സൗമ്യ എന്ന യുവതിക്ക് ജോലി നൽകാത്തത്. എന്നാൽ ഒഴിവില്ലാത്തതിനാലാണ് നിയമനം നൽകാത്തതെന്നാണ് ജില്ല പട്ടികജാതി ഓഫിസിന്‍റെ വിശദീകരണം.

പിഎസ്‌സിയിൽ നിന്ന് നിയമന ശുപാർശ അഡ്വൈസ് മെമ്മോ ലഭിച്ച് നിയമന ഉത്തരവിനായി കാത്തിരുന്ന ഉദ്യോഗാർഥിക്ക് കിട്ടിയ മറുപടിയാണ് ഏറെ അത്‌ഭുതകരം. തസ്‌തിക നിലവിലില്ല എന്നതായിരുന്നു മറുപടി. പിഎസ്‌സി റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായ മുതിയങ്ങ പാട്യം സ്വദേശിയായ സൗമ്യ നാണുവിനാണ് ഈ വിചിത്ര മറുപടി കിട്ടിയത്. ഇനി എന്ത് ചെയ്യണം എന്ന സങ്കടത്തിൽ ഓഫിസുകൾ കയറി ഇറങ്ങുകയാണ് ഇപ്പോൾ സൗമ്യ (PSC first rank holder gets appointment order to defunct school).

ജില്ല പട്ടികജാതി വികസന ഓഫിസറുടെ കീഴിലെ സകൂളിൽ ആയ ആയാണ് ജനുവരി നാലിന് സൗമ്യക്ക്‌ ശുപാർശ കത്ത് കിട്ടിയത്. നിശ്ചിത കാലയളവിനുള്ളിൽ നിയമന ഉത്തരവ് കിട്ടിയില്ലെങ്കിൽ ജില്ല ഓഫിസിൽ ബന്ധപ്പെടണമെന്ന് നിയമന ശുപാർശയിൽ പറഞ്ഞിരുന്നു. രണ്ടാഴചയ്ക്കുശേഷം ജില്ല പട്ടികജാതി വികസന ഓഫിസിൽ അന്വേഷിച്ചപ്പോൾ സംസ്ഥാന ഡയറകടറേറ്റിൽ നിന്നാണ് ഉത്തരവ് വരേണ്ടത് എന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി.

ഒരു മാസമായിട്ടും വിവരം കിട്ടാതായപ്പോൾ തിരുവനന്തപുരത്തേക്ക് തിരിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അവിടെ നിന്ന് കിട്ടിയ മറുപടിയോ ജില്ല ഓഫിസിൽ നിന്നാണ് കിട്ടേണ്ടതെന്നായിരുന്നു. എന്നാല്‍ ജില്ല ഓഫിസിൽ ചെന്നപ്പോഴാണ് ജില്ല പട്ടികജാതി ഓഫിസിൽ ഇത്തരത്തിൽ ഒരു തസ്‌തികയെ ഇല്ലെന്ന വിവരം അറിയുന്നത്.

പെരിങ്ങോത്ത് മോഡൽ റെസിഡൻഷ്യൽ സകൂൾ സ്ഥാപിക്കാൻ 2021 ജൂണിൽ വകുപ്പ് തീരുമാനിച്ചിരുന്നു. ഇവിടേക്കാണ് നിയമനം ഉദ്ദേശിച്ചിരുന്നത്. കെട്ടിടം പൂർത്തിയാക്കി അപേക്ഷ ക്ഷണിച്ചെങ്കിലും 2021-22ലും 2022-23 ലും കുട്ടികളെ കിട്ടിയില്ല. തുടർന്ന് ഏകലവ്യ വിദ്യാലയം ആരംഭിക്കാനായി കെട്ടിടം പട്ടികജാതി വർഗ വകുപ്പിന് വിട്ടുകൊടുക്കുകയായിരുന്നു (PSC first rank holder gets appointment order to defunct school).

ഇക്കാര്യം പട്ടികജാതി വകുപ്പ് പിഎസ്‌സിയെ അറിയിക്കാതിരുന്നതാണ് വിനയായത്. സൗമ്യയ്ക്ക് നിയമനം നൽകണമെന്ന നിലപാടിലാണ് പിഎസ്‌സി. സർക്കാർ ഉത്തരവുകൾ കർശനമായി പാലിക്കേണ്ട നിയമനാധികാരി തന്നെ റിപ്പോർട്ട് ചെയത ഒഴിവ് നിലവിലെന്ന് അറിയിക്കുന്നത് സ്വീകാര്യമല്ല എന്നാണ് ജില്ല പിഎസ്‌സി ഓഫിസറുടെ വാദം. ഇക്കാര്യം ജില്ല പട്ടികജാതി വികസന ഓഫിസറെ പിഎസ്‌സി രേഖാമൂലം അറിയിച്ചിട്ടുണ്ട്.

2021ലാണ് പിഎസ്‌സി തസതികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2023 മെയ് 17ന് ആയിരുന്നു പരീക്ഷ. സൗമ്യ ഇപ്പോൾ ദിവസവും കണ്ണൂരിലെ ജില്ല പട്ടികജാതി ഓഫിസും പിഎസ്‌സി ഓഫിസും കയറിയിറങ്ങുകയാണ്. പട്ടികയിൽ ഒന്നാം റാങ്കുകാരിയാണ് സൗമ്യ. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറകടറെയും സംസ്ഥാന പിഎസ്‌സി അധികൃതരെയും വിവരമറിയിച്ചെങ്കിലും ജില്ല പട്ടികജാതി വികസന ഓഫിസറാണ് നടപടിയെടുക്കേണ്ടത് എന്നാണ് ഇവരിൽ നിന്ന് ലഭിക്കുന്ന മറുപടി.

ABOUT THE AUTHOR

...view details