കോട്ടയം:ലോകം അംഗീകരിച്ച മലയാളി പ്രതിഭകളെ കേരളം പലപ്പോഴും തിരിച്ചറിയാതെയും അർഹിക്കുന്ന അംഗീകാരം നൽകാതെയും പോയിട്ടുണ്ടെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. വിശ്രുത ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്‍റെ സിദ്ധാന്തത്തിന് സമാനമായ കണ്ടെത്തൽ ആറ് നൂറ്റാണ്ട് മുമ്പ് തൃശൂരിലെ ഇരിങ്ങാലക്കുടയിൽ മാധവ് എന്ന പ്രതിഭ നടത്തിയിരുന്നു. വാനനിരീക്ഷണത്തിലൂടെ അദ്ദേഹം മനസിലാക്കിയ ശാസ്ത്ര സത്യങ്ങൾ ക്രേംബ്രിഡ്‌ജ് സർവകലാശാലയിൽ മാധവ് - ന്യൂട്ടൻ തിയറി എന്ന നിലയിൽ പാഠ്യ വിഷയം ആണ്.
അദ്ദേഹത്തിന്‍റെ ഇരിങ്ങാലക്കുടയിലെ മനയിൽ സമീപകാലത്ത് സന്ദർശനം നടത്തിയിരുന്നു. വസതിയോട് ചേർന്നുള്ള ക്ഷേത്ര പരിസരത്തുവച്ചാണ് അദ്ദേഹം ആകാശത്തെ കുറിച്ച് പഠിച്ചത്. ലോകപ്രശസ്‌ത്ര ഹൃദ്രോഗ വിദഗ്‌ധനായ ഡോ. കെ എം ചെറിയാനെ കുറിച്ചും ഗവർണർ പ്രതിപാദിച്ചു.
പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അവർ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തുന്നത്. കോട്ടയത്ത് ഗാന്ധിജി സോഷ്യൽ ആൻഡ് കൾചറൽ സെന്‍റർ സംസ്ഥാന വാർഷികം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്‌ണിൻ എംഎൽഎ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും