തിരുവനന്തപുരം:നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ ഇന്ന് ചേർന്ന നഗരസഭ കൗൺസിലിലും പ്രതിഷേധം. ഉച്ചയ്‌ക്ക് 2:30ന് ആരംഭിച്ച കൗൺസിൽ യോഗത്തിൽ അജണ്ട അവതരണത്തിന് പിന്നാലെ ബിജെപി, യുഡിഎഫ് അംഗങ്ങൾ ബഹളമുണ്ടാക്കി. കെഎസ്ആർടിസി ഡ്രൈവർ യദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കൗൺസിൽ യോഗത്തിലെ ബഹളം.
കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; ആര്യ രാജേന്ദ്രനെതിരെ നഗരസഭ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം - Protest against Mayor - PROTEST AGAINST MAYOR
കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നഗരസഭ കൗൺസിലിൽ പ്രതിഷേധം. മേയർ മാപ്പ് പറയണമെന്ന് ബിജെപി, യുഡിഎഫ് അംഗങ്ങൾ.
PROTEST AGAINST MAYOR
Published : Apr 30, 2024, 5:29 PM IST
മേയർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ബഹളത്തെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാരും യുഡിഎഫ് - ബിജെപി കൗൺസിലർമാരുമായി വാക്കേറ്റവും നടന്നു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.