കേരളം

kerala

ETV Bharat / state

കാണാൻ കൊതിച്ചിരുന്ന ആൾ പെട്ടന്ന് മുന്നില്‍; അമ്പരന്ന് ത്രേസ്യ, ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്‍റെ സന്തോഷത്തില്‍ ത്രേസ്യ.

PRIYANKA GANDHI ELECTION CAMPAIGN  UDF WAYANAD CANDIDATE PRIYANKA  പ്രിയങ്ക ഗാന്ധി വയനാട്ടിൽ  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്
Priyanka Gandhi With Thresya and Family (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

വയനാട് : ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ഇന്നലെ (ഒക്‌ടോബർ 22) രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്‌ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ - ത്രേസ്യ ദമ്പതികളുടെ വീട്ടിൽ പ്രിയങ്ക എത്തിയത്. സപ്‌തയിലേക്ക് പോകുന്നതിനിടെ ആളുകൾ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകൻ കരിമാങ്കുളം ബിനോയി തൻ്റെ അമ്മക്ക് പ്രിയങ്കയോടുള്ള ഇഷ്‌ടവും കാണണമെനുള്ള ആഗ്രഹവും പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതുകേട്ട പ്രിയങ്ക അമ്മയെ കാണാൻ താത്‌പര്യം പ്രകടിപ്പിക്കുകയായിരുന്നു. മടങ്ങുമ്പോൾ കാണാമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും, പിന്നീട് അപ്പോൾ തന്നെ കാണാമെന്ന് പറഞ്ഞു 200 മീറ്ററോളം അകലെയുള്ള ത്രേസ്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ത്രേസ്യ പ്രിയങ്കയെ കണ്ട് അമ്പരന്നു. പിന്നീട് വാരിപ്പുണർന്ന് സ്നേഹം പങ്കുവച്ചു.

പതിനഞ്ച് മിനിറ്റോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. ഇതിനിടയിൽ വീട്ടിലെ എല്ലാവരെയും പരിചയപ്പെടാനും കുശലാന്വേഷണം നടത്താനും പ്രിയങ്ക മറന്നില്ല. അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയങ്കക്ക് മധുരം നൽകിയാണ് ത്രേസ്യ യാത്രയാക്കിയത്. വായനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനാണ് ഇന്നലെ സോണിയാ ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയത്. വയനാട് ജില്ലയിൽ പ്രിയങ്കയ്‌ക്കും സോണിയയ്‌ക്കും ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്.

Also Read : പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; ആവേശം തീർക്കാന്‍ റോഡ് ഷോയും

ABOUT THE AUTHOR

...view details