വയനാട്:കന്നിയങ്കത്തിന്‍റെ പ്രചാരണത്തിന് ആരംഭം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് (ഒക്‌ടോബര്‍ 22) വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകിട്ടോടെയാണ് പ്രിയങ്കയെത്തുക. മൈസൂരുവില്‍ നിന്നും സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക.
നാളെയാണ് (ഒക്‌ടോബര്‍ 23) പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പാത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരും നാളെ വയനാട്ടില്‍ എത്തും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് പ്രിയങ്ക നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. പരമാവധി നേതാക്കളെ സംഘടിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.