കേരളം

kerala

ETV Bharat / state

'വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണും'; കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തിന് പ്രിയങ്കയുടെ ഉറപ്പ്

വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി പോളിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി. പുല്‍പ്പള്ളിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച.

പ്രിയങ്ക ഗാന്ധി വയനാട്  വയനാട് കാട്ടാന ആക്രമണം  വയനാട് ഉപതെരഞ്ഞെടുപ്പ് പ്രിയങ്ക  WILD ELEPHANT ATTACK WAYANAD
Priyanka Gandhi With Pauls family (ETV Bharat)

By ETV Bharat Kerala Team

Published : Nov 4, 2024, 7:19 PM IST

വയനാട്:കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിന്‍റെ കുടുംബത്തെ സന്ദർശിച്ചു കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. പുൽപ്പള്ളിയിൽ വച്ചാണ് പോളിന്‍റെ ഭാര്യ സാലി, മകൾ സോന എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. പോളിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി.

പോളിന് ആവശ്യമായ വിദഗ്‌ദ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ് തന്‍റെ അച്ഛന്‍റെ ജീവൻ നഷ്‌ടപ്പെടുത്തിയതെന്ന് പോളിന്‍റെ മകൾ സോന പോൾ പ്രിയങ്ക ഗാന്ധിയെ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുറുവ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍ വച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പോളിനെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമായിരുന്നു മരണ കാരണം.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന പുൽപ്പള്ളി ഓഫ്‌ റോഡേഴ്‌സ് ക്ലബ് അംഗങ്ങളോട് സംസാരിച്ച പ്രിയങ്ക ഗാന്ധി അവരെ അഭിനന്ദിക്കുകയും ചെയ്‌തു. ചൂരൽമല ദുരന്തത്തിൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിലുമെല്ലാം വലിയ പങ്കാണ് ജീപ്പുകൾ ഉപയോഗിച്ച് ഓഫ് റോഡെഴ്‌സ് ക്ലബ് നിർവ്വഹിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also Read : അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോൺ നിയന്ത്രണങ്ങൾ പുനപരിശോധിക്കണം; പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details