കണ്ണൂര്‍ :ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു. പൊലീസ് അമിത പിഴ ഈടാക്കുന്നു എന്നാരോപിച്ചാണ് സമരം. ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസ് നടപടിയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും പരിഹാരം ഉണ്ടാകാത്തതിനാലാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്‌തതെന്നും ബസ് ഉടമകള്‍ അറിയിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ ഡിസംബര്‍ 18 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തി പ്രതിഷേധിക്കുമെന്നും ബസ് ഉടമകളുടെ സംഘടന അറിയിച്ചു.
Also Read: കേരളത്തിലെ ഏത് ആർ ടി ഒ യിലും ഇനി വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്