കേരളം

kerala

ETV Bharat / state

സീബ്ര ലൈനില്‍ മൂന്ന് വിദ്യാര്‍ഥികളെ ബസ് ഇടിച്ചു; ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടു - Zebra Crossing Accident

അപകടത്തില്‍ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. കുട്ടികള്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

BUS ACCIDENT IN KOZHIKODE  കോഴിക്കോട് ബസ് അപകടം  വിദ്യാര്‍ഥികളെ സ്വകാര്യ ബസിടിച്ചു  സീബ്ര ലൈനില്‍ വച്ച് ബസ് ഇടിച്ചു
കോഴിക്കോട് സീബ്ര ലൈനില്‍ മൂന്ന് വിദ്യാര്‍ഥികളെ ബസ് ഇടിച്ചു (ETV Bharat)

By ETV Bharat Kerala Team

Published : Jul 8, 2024, 4:49 PM IST

കോഴിക്കോട്:മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസിടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർഥികളായ ശ്രേയ എൻ സുനിൽ കുമാർ (19), ദേവിക ജി നായർ (19), ഹൃദ്യ കല്ലേരി (19) എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ - തൃശ്ശൂർ റൂട്ടില്‍ ഓടുന്ന അയ്യപ്പൻ ബസാണ് പെൺകുട്ടികളെ ഇടിച്ചത്. ഇന്ന് (ജൂലൈ 08) വൈകിട്ടാണ് അപകടം നടന്നത്. ദേശീയ പാതയിലൂടെ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്.

പരിക്കേറ്റ മൂന്ന് പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടു. ബസ് ചോമ്പാൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Also Read:പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; സംഭവം മംഗളൂരു യാത്രയ്‌ക്കിടെ

ABOUT THE AUTHOR

...view details