കോഴിക്കോട്: മേപ്പയ്യൂര്‍ കൊയിലാണ്ടി റൂട്ടിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് (ഓഗസ്റ്റ് 27) രാവിലെയാണ് സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന സ്വകാര്യ ബസ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കോഴിക്കോട്ട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് - Bus Accident In Kozhikode - BUS ACCIDENT IN KOZHIKODE
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കൊയിലാണ്ടി നിന്നും മേപ്പയ്യൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
![കോഴിക്കോട്ട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് - Bus Accident In Kozhikode ACCIDENT KOZHIKODE BUS OVERTURNED IN KOZHIKODE ബസ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/27-08-2024/1200-675-22305538-thumbnail-16x9-busaccident.jpg)
Bus Overturned In Kozhikode (ETV Bharat)
Published : Aug 27, 2024, 10:58 AM IST
അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.