കേരളം

kerala

ETV Bharat / state

പി പി ദിവ്യ പുറത്തിറങ്ങിയതെങ്ങനെ? ജയിലില്‍ കണ്ടത് ആരെയൊക്കെ? ജാമ്യത്തിന്‍റെ കുറുക്കു വഴിയും കോടതി ഉപാധികളും അറിയാം - PP DIVYA BAIL CONDITIONS BY COURT

എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ജില്ല വിട്ട് പോകാന്‍ പാടില്ല എന്നൊക്കെയുള്ള ഉപാധികളോടെയാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത്.

KANNUR COURT ORDER CONDITIONS  PP DIVYA GRANTED BAIL  ADM NAVEEN BABU SUICIDE  പിപി ദിവ്യ ജാമ്യം
PP Divya (ETV Bharat)

By ETV Bharat Kerala Team

Published : Nov 8, 2024, 7:48 PM IST

കണ്ണൂർ:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിയുടെ വിധി പകർപ്പ് തുറന്ന് കാട്ടുന്നത് ഇങ്ങനെയാണ്.

  • സ്ത്രീയെന്ന പ്രത്യേക പരിഗണന
  • കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ സൃഷ്‌ടിക്കുന്ന പ്രയാസം
  • ഹൃദ്രോഗിയായ ദിവ്യയുടെ അച്‌ഛൻ
  • ഇനിയും കസ്‌റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് കഴിഞ്ഞില്ല
PP Divya (fb/ppdivyakannur)

ഉപാധികൾ ഇങ്ങനെ:

  • ഒരു ലക്ഷം രൂപ
  • രണ്ട് പേരുടെ ആൾ ജാമ്യം
  • എല്ലാ തിങ്കളാഴ്‌ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരായി ഒപ്പിടണം
  • കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്
  • സാക്ഷികളെ സ്വാധീനിക്കരുത്
  • മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്
  • പാസ്‌പോർട്ട് സറണ്ടർ ചെയ്യണം

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാർട്ടി കടുത്ത നടപടി സ്വീകരിച്ചപ്പോഴും കരുതലായി ചിലർ:

  • കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തുന്നു
  • സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ
  • നിലവിൽ ബ്രാഞ്ച് അംഗം മാത്രമാണ് ദിവ്യ

ജയിലിൽ വന്നു കണ്ടവർ:

  • എംവി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമള
  • ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ്‌ കുര്യൻ
  • ജില്ല സെക്രെട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ്
  • എൻ സുകന്യ
പിപി ദിവ്യ ജയിലില്‍ നിന്ന് പുറത്തേക്ക് (ETV Bharat)

Also Read:പിപി ദിവ്യയ്‌ക്ക് ജാമ്യം; 11 ദിവസത്തിന് ശേഷം പുറത്തേക്ക്

ABOUT THE AUTHOR

...view details