കേരളം

kerala

ആറ്റിങ്ങലില്‍ റീ കൗണ്ടിങ്; ആവശ്യമുയര്‍ത്തിയത് ഇടതുമുന്നണി - Postal Recounting In Attingal

By ETV Bharat Kerala Team

Published : Jun 4, 2024, 7:58 PM IST

Updated : Jun 4, 2024, 8:27 PM IST

യുഡിഎഫ്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി അടൂർ പ്രകാശ്‌ വിജയം കൈവരിച്ച ആറ്റിങ്ങല്‍ മണ്ഡലത്തിൽ പോസ്റ്റല്‍ റീ കൗണ്ടിങ്

LOK SABHA ELECTION RESULT 2024  POSTAL VOTE RECOUNT IN ATTINGAL  ആറ്റിങ്ങൽ മണ്ഡലത്തിൽ റീ കൗണ്ടിങ്  ATTINGAL LOK SABHA CONSTITUENCY
POSTAL RECOUNTING IN ATTINGAL (ETV Bharat)

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ റീ കൗണ്ടിങ്. ഇടതുമുന്നണിയുടെ ആവശ്യപ്രകാരമാണ് പോസ്റ്റൽ വോട്ട് റീ കൗണ്ടിങ്. യുഡിഎഫ്‌ സ്ഥാനാര്‍ഥി അടൂർ പ്രകാശാണ് വിജയിച്ചതായി അറിയിപ്പ് വന്നിരുന്നു. പിന്നാലെയാണ് ഇടതുമുന്നണി റീകൗണ്ടിങ് ആവശ്യപ്പെട്ടത്

യുഡിഎഫും എല്‍ഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറി വരുന്ന കാഴ്‌ചയായിരുന്നു മണ്ഡലത്തില്‍. വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ ഒടുവില്‍ രണ്ടാം വട്ടവും അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചു.

1708 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. ഇത്ര കുറഞ്ഞ ഭൂരിപക്ഷമായതിനാലാണ് ഇടതുപക്ഷം കൗണ്ടിങ് ആവശ്യപ്പെട്ടത്.

ALSO READ:സസ്‌പെന്‍സ് ത്രില്ലര്‍ ഉദ്വേഗവുമായി ആറ്റിങ്ങല്‍, ആദ്യന്തം നെഞ്ചിടിപ്പേറ്റി മാറിമറിച്ചിലുകള്‍ ; ഫോട്ടോ ഫിനിഷില്‍ അടൂര്‍ പ്രകാശ്

Last Updated : Jun 4, 2024, 8:27 PM IST

ABOUT THE AUTHOR

...view details