ഇടുക്കി :അടിമാലി ടൗണിൽ കാർ പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മൂവർ സംഘം പോലീസുകാരനെ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി. വെള്ളത്തൂവൽ സ്‌റ്റേഷനിലെ സി പി ഒ അനീഷിനാണ് കുത്തേറ്റത് ( Argument Over Parking policeman was stabbed with a knife ). തിങ്കളാഴ്‌ച (04-03-2024 ) രാത്രിയിലാണ് സംഭവം നടന്നത്.
കാർ പാർക്ക് ചെയ്‌തതിന്‍റെ പേരിൽ തർക്കം ; പൊലീസുകാരനെ പിന്തുടർന്ന് ആക്രമിച്ച് മൂവർ സംഘം - policeman was stabbed with a knife
മരുന്നുവാങ്ങാൻ എത്തിയ പൊലീസുകാരനാണ് കുത്തേറ്റത്
![കാർ പാർക്ക് ചെയ്‌തതിന്‍റെ പേരിൽ തർക്കം ; പൊലീസുകാരനെ പിന്തുടർന്ന് ആക്രമിച്ച് മൂവർ സംഘം 3 people atacked police പൊലീസുകാരനെ കത്തികൊണ്ട് കുത്തി പൊലീസുകാരനെ കുത്തി policeman was stabbed with a knife policeman was stabbed](https://etvbharatimages.akamaized.net/etvbharat/prod-images/05-03-2024/1200-675-20913848-thumbnail-16x9-police.jpg)
Published : Mar 5, 2024, 7:52 PM IST
അടിമാലി ടൗണിലെ മെഡിക്കൽ സ്‌റ്റോറിന് മുമ്പിൽ വാഹനം പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മരുന്നുവാങ്ങാൻ എത്തിയതായിരുന്നു പൊലീസുകാരൻ. ഇവിടെ നിന്നും വീട്ടിലേക്ക് കാറിൽ പോകവെ ബൈക്കിൽ പിന്തുടർന്ന മൂവർ സംഘം ഇരുന്നൂറേക്കറിൽ വച്ച് കാർ തടഞ്ഞു നിർത്തിച്ചു. ബോണറ്റിൽ അടിച്ചു. ഇത് ചോദ്യം ചെയ്‌തപ്പോൾ കുത്തി കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സന്തോഷ്, ലൈജു എന്നിവർ പൊലീസിൻ്റെ പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്‌റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി.