എറണാകുളം: കോതമംഗലത്തെ പ്രതിഷേധത്തിനിടെ വാഹനങ്ങൾ തല്ലിത്തകർത്തതുമായി ബന്ധപ്പെട്ടെടുത്ത കേസിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. മുഹമ്മദ് ഷിയാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി.
മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത് - മുഹമ്മദ് ഷിയാസ്
പ്രതിഷേധത്തിനിടെ വാഹനങ്ങൾ തല്ലിത്തകർത്തതുമായി ബന്ധപ്പെട്ടെടുത്ത കേസിൽ മുഹമ്മദ് ഷിയാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് ഹൈക്കോടതി
Published : Mar 6, 2024, 7:33 PM IST
എഫ്ഐആര്‍ ഉൾപ്പെടെ പരിശോധിക്കുമ്പോൾ ഷിയാസിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മറ്റൊരു കേസിൽ കസ്റ്റഡിയിലിരിക്കവെ സംഭവിച്ച പ്രതിഷേധത്തിനെ തുടർന്ന് എടുത്ത കേസിലാണ് തന്നെ പ്രതി ചേർത്തതെന്നായിരുന്നു ഷിയാസ് കോടതിയെ അറിയിച്ചത്.
ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധം നടത്തിയത്. തുടർന്ന് മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ആദ്യം കേസെടുത്ത് അറസ്റ്റ് ചെയ്‌തു. പിന്നീട് ഷിയാസിനെയും മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ വാഹനങ്ങൾ തല്ലിത്തകർത്ത സംഭവത്തിൽ വീണ്ടും ഷിയാസിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.