ആലപ്പുഴ:പുറക്കാട് ഭാഗത്ത് വച്ച് കെഎസ്‌ആര്‍ടിസി ബസിന്‍റെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. വാഹനങ്ങളുടെ ടയർ കയറി കല്ല് തെറിച്ച് ബസിന്‍റെ ഗ്ലാസില്‍ ഇടിച്ചതാകാമെന്നതാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നും ബസിന് നേരെ ആരും കല്ലെറിഞ്ഞതായി കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ബസിന് നേരെ കല്ലെറിഞ്ഞെ സംഭവം; വിശദീകരണവുമായി പൊലീസ് - KSRTC Glass Broken Incident
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ ചില്ല് തകര്‍ന്നത് ആരും കല്ലെറിഞ്ഞത് കൊണ്ടല്ലെന്ന് പൊലീസ്.
KSRTC GLASS BROKEN (ETV Bharat)
Published : Jul 18, 2024, 8:29 AM IST
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എറണാകുളത്ത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ ചില്ലായിരുന്നു കല്ല് കൊണ്ട് തകര്‍ന്നത്. സംഭവത്തില്‍ പരിക്കേറ്റ ബസിന്‍റെ ഡ്രൈവര്‍ സലിം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ALSO READ:അമ്പലപ്പുഴ പുറക്കാട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്കേറ്റു