കേരളം

kerala

ETV Bharat / state

എട്ടു വയസ്സുകാരിയെ സ്‌കൂട്ടറിൽ കയറ്റികൊണ്ടു പോയി ലൈംഗികാതിക്രമം; യുവാവ് അറസ്‌റ്റിൽ - POCSO CASE - POCSO CASE

പത്തനംതിട്ടയില്‍ എട്ടുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം. പ്രതിയെ കോയിപ്രം പൊലീസ് അറസ്‌റ്റ് ചെയ്‌തു.

PATHANAMTHITTA NEWS  GIRL ASSAULTED IN PATHANAMTHITTA  POCSO CASE NEWS
പ്രതി ലിജു തോമസ് (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 7:58 PM IST

പത്തനംതിട്ട: എട്ടുവയസ്സുകാരിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്‌കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി. കുട്ടിയെ കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നു.

കുട്ടി വിവരം അറിയിച്ചതിനെതുടർന്ന് മാതാവ് കോയിപ്രം പൊലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐ പി സുരേഷ് കുമാർ കേസ് രജിസ്‌റ്റർ ചെയ്‌തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം , തിരുവല്ല ജെഎഫ്എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു.

അന്വേഷണത്തിൽ പോലീസ് കാഞ്ഞീറ്റുകരയിൽ നിന്നും പ്രതിയെ കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ സ്‌കൂട്ടർ, പൊലീസ് കണ്ടെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ALSO READ:'നടിയുമായി ഉണ്ടായത് പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധം' ; ബലാത്സംഗക്കേസില്‍ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

ABOUT THE AUTHOR

...view details