ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അപകടാവസ്ഥലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ട് ഹൈവേ സംരക്ഷണ സമിതി ചെയര്‍മാന്‍ പിഎം ബേബി. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് ആവശ്യം. അടിമാലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ജില്ല ഭരണകൂടം ഉത്തരവിട്ടെങ്കിലും വനം വകുപ്പ് നടപടിയെടുത്തിട്ടില്ലെന്ന് ബേബി പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ തത്‌സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയിരക്കണക്കിന് ജനങ്ങള്‍ യാത്ര ചെയ്യുന്ന പാതയാണിത്. മരങ്ങള്‍ വീണ് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരായിരിക്കും അതിന് ഉത്തരവാദികള്‍.